കീഴൂര്‍ മഹാശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് ഗംഭീര തുടക്കം
കൊയിലാണ്ടി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കീഴൂര്‍ മഹാശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് തുടക്കമായി.
ഡിസംബബര്‍ 11 മുതല്‍ 16 വരെയാണ് ആറാട്ട് മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ഏഴുമണിയോടെ ബ്രഹമശ്രീ തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടത്തി.
തുടര്‍ന്ന് 7.30 ഓടെ ഗാനമേള തുടങ്ങി നിരവധി പരിപാടികള്‍ അരങ്ങേറി.