ഭക്തിസാന്ദ്രം; വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊടിയേറി


Advertisement

കൊയിലാണ്ടി: വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ഫെബ്രുവരി 8 വരെ നീണ്ടു നിൽക്കുന്ന ആറാട്ട് മഹോത്സവത്തിന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിപുലമായ പരിപാടികള്‍ അരങ്ങേറും.

Advertisement

ഫെബ്രുവരി 2ന് സംഗീത് ഓർക്കസ്ട്ര കോഴിക്കോട് അവതരിപ്പിക്കുന്ന മെലഡി നൈറ്റ്, ഫെബ്രുവരി 3ന് സൗഹൃദ റസിഡൻസ് അസോസിയേഷൻ വിയ്യൂർ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ അരങ്ങേറും.

Advertisement

ഫെബ്രുവരി 5ന് സൗപർണിക കലാവേദി കണ്ണൂർ അവതരിപ്പിക്കുന്ന നാട്ടരങ്ങ്, ഫെബ്രുവരി 6ന് ഉത്സവബലി, 7ന് പള്ളിവേട്ട, 8ന് കുളിച്ചാറാട്ട് – സമൂഹസദ്യ എന്നീ വിശേഷ ചടങ്ങുകളും ഉണ്ടായിരിക്കും.

Advertisement

Description: Aarat Mahotsavam at Viyyur Sri Vishnu Temple