വിയ്യൂരില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയിറക്കം; കണ്ണും മനസ്സും നിറച്ച് ആഘോഷ രാവ്, ജോണി എംപീസ് പകര്‍ത്തിയ ഉത്സവക്കാഴ്ചകളിലേക്ക്


കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ എട്ട് ദിവസമായി നടത്തി വന്നിരുന്ന ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. നൂറു കണക്കിന് ഭക്തജനങ്ങളാണ് ഉത്സവത്തിന് ക്ഷേത്ര സന്നിധിയില്‍ എത്തിയത്. തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയാണ് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.

വിവിധ കലാപരിപാടികള്‍, സംഗീത നൃത്ത പരിപാടികള്‍, പൊതുജന വിയ്യൂരപ്പന്‍ വരവ്, നാമജപഘോഷയാത്ര, ഊരുചുറ്റല്‍, കുട വരവ്, നിവേദ്യം വരവ്, പള്ളിവേട്ട, പാണ്ടിമേളത്തോടെയുള്ള മടക്ക എഴുന്നള്ളിപ്പ് എന്നിവയും ഉത്സവത്തോടനുബന്ധിച്ച് നടന്നു. ഇന്നലെ കുളിച്ചാറാട്ടോടെ ഉത്സവം അവസാനിച്ചതിനു ശേഷം സമൂഹസദ്യയും നടത്തി.

കൊയിലാണ്ടി സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ജോണി എംപീസ് പകര്‍ത്തിയ വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ മനോഹരമായ ചിത്രങ്ങള്‍ താഴെ കാണാം.