നാളെ ഖത്തറിലേക്ക് പോകണം, ആ പേഴ്‌സിലെ രേഖ ഏറെ വിലപ്പെട്ടതാണ്, കിട്ടിയിട്ടുണ്ടെങ്കില്‍ വിവരമറിയിക്കുമല്ലോ?; യുവാവിന്റെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് ഉള്ള്യേരിയില്‍ നിന്നും നടുവണ്ണൂരിലേക്കുള്ള യാത്രക്കിടെ നഷ്ടപ്പെട്ടു


ഉള്ള്യേരി: ഉള്ള്യേരി സ്വദേശിയായ യുവാവിന്റെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ഇന്ന് വൈകുന്നേരം ഉള്ള്യേരി കൂനഞ്ചേരിയില്‍ നിന്നും നടുവണ്ണൂരിലേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.   

ഖത്തറില്‍ ആവശ്യമായ ഐഡി അടക്കം പ്രധാനപ്പെട്ട രേഖകളും ഏഴായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. കൂനഞ്ചേരിയിലല്‍ നിന്നും കാറിന്റെ ഡിക്കി തുറന്ന് സാധനം വെക്കുമ്പോള്‍ കാറിന് മുകളില്‍ വെച്ചിരുന്നു. പിന്നീട് തിരിച്ചെടുക്കാന്‍ മറന്നു. നടുവണ്ണൂരില്‍ എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടതായി അറിയുന്നത്.   

അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പൊലീസ് സ്റ്റേഷനിലോ 96451 81239 എന്ന നമ്പറിലോ ബന്ധപ്പെടുക.