ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയെ ചെന്നൈയിൽ എത്തിച്ചു; പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ


Advertisement

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വൺ വിദ്യാർഥിനിയെ ചെന്നൈയിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. വളയനാട് മാങ്കാവ് കുമ്പന്നുണ്ട കെ.സി ഹൗസിൽ ഫാസിൽ (26) ആണ് അറസ്റ്റിലായത്. പത്തംനംതിട്ട പോലീസ് ചെന്നെെയിൽ നിന്നാണ് ഫാസിലിനെ കണ്ടെത്തിയത്.

Advertisement

പെൺകുട്ടിയെ കാണാനില്ലെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനതിട്ട പോലീസ് കഴിഞ്ഞ മാസം 28-ന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ഫാസിലിനൊപ്പം പോയതായി കണ്ടെത്തി. ഇരുവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. സൈബർ സെല്ലി സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരും ചെന്നൈയിൽ ഉണ്ടെന്ന് മനസ്സിലായി. തുടർന്ന് ചെന്നെയിലെത്തി ഇരുവരെയും കണ്ടെത്തുകയായിരുന്നു.

Advertisement

പെൺകുട്ടിയെ കുട്ടിക്കൊണ്ടുവന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയപ്പോൾ ചെന്നൈയിൽ ലോഡ്ജുകളിലും വീട്ടിലും വെച്ച് പലതവണ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement

പത്തനംതിട്ട ഡിവൈ.എസ്. പി. എസ്. നന്ദകുമാർ, ഇൻസ്പെക്ടർ ജിബു ജോൺ, എസ്.ഐമാരായ ജ്യോതി സുധാകർ, അനൂപ് ചന്ദ്രൻ, സി.പി.ഒ രായ ഷെഫീഖ്, സുനി, എ.എസ്.ഐ. രാജീവ്, എസ്.സി.പി.ഒ. മണിലാൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പെൺകുട്ടിയെ കണ്ടെത്തിയത്.

Summary: Met through Instagram and brought the girl to Chennai. A youth from Kozhikode was arrested in the case of molesting a plus one student