പോക്‌സോ കേസില്‍ കാരയാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍


Advertisement

അരിക്കുളം: പോക്‌സോ കേസില്‍ കാരയാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. ചൈത്രം ചാലില്‍ യദു (22)വിനെയാണ്‌ മേപ്പയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്‌. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം.

Advertisement

പത്ത്‌ വയസുള്ള പെണ്‍കുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

Advertisement

വീട്ടുകാരുടെ പരാതിയില്‍ യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Advertisement

Description: A youth from Karayad arrested in POCSO case