21 കുപ്പി വിദേശമദ്യവുമായി ചെങ്ങോട്ട്കാവ് മേലൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍


Advertisement

ചെങ്ങോട്ട്കാവ്: വിദേശമദ്യം വില്‍പ്പന ചെയ്ത ചെങ്ങോട്ട്കാവ് മേലൂര്‍ സ്വദേശി അറസ്റ്റില്‍. മേലൂര്‍ മാടാക്കര മാവള്ളിപ്പുറത്തൂട്ട് സനീഷ്(39) നെയാണ് അറസ്റ്റ് ചെയ്തത്. മേലൂരില്‍ നിന്നും കോഴിക്കോട് എക്‌സൈസ് സ്‌ക്വോഡ് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ അനില്‍കുമാറിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇയാളെ ഇന്ന് അറസ്റ്റ് ചെയ്തത്.

Advertisement

21 കുപ്പി വിദേശമദ്യമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. പ്രിവന്റിവ് ഓഫീസര്‍ സന്ദീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിനീഷ്, ജിത്തു, അശ്വിന്‍, വുമണ്‍ സിവില്‍ ഓഫീസര്‍ ലതമോള്‍, ഡ്രൈവര്‍ പ്രബീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

Advertisement
Advertisement