പെരുവണ്ണാമുഴി ചവറം മൂഴി പുഴയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങി മരിച്ചു


ചക്കിട്ടപ്പാറ: വിനോദസഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു. പോണ്ടിച്ചേരി സ്വദേശിയായ ഗൗഷിക് ദേവ് (22)ആണ് മരിച്ചത്. പെരുവണ്ണാമുഴി ചവറം മൂഴി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ തെന്നി വീണായിരുന്നു അപകടം.

മാഹിയിലെ ദന്തല്‍ കോളേജില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ആറംഗ സംഘം ജാനകിക്കാട് ഇക്കോ ടൂറിസം പദ്ധതിയില്‍പ്പെട്ട ചവറം മൂഴി പറമ്പല്‍ പ്രദേശത്തെ പുഴയില്‍  ഇറങ്ങുകയായിരുന്നു. പെരുവണ്ണാമുഴി പോലീസും നാട്ടുകാരും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.