താമരശ്ശേരി ചുരത്തിൽ യുവാവ് കാൽവഴുതി താഴ്ചയിലേക്ക് വീണു
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാൽവഴുതി താഴ്ചയിലേക്ക് വീണ് യുവാവിനു പരിക്ക്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫായിസ് (32) ആണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. ചുരത്തിലെ എട്ടാം വളവിന് സമീപം ബുധനാഴ്‌ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
വയനാട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്ന വഴി ഫായിസും കൂടെ ഉണ്ടായിരുന്നവരും ചുരത്തിൽ ഇറങ്ങുകയായിരുന്നു. ചുരത്തിലെ കാഴ്ച കാണുന്നതിനിടെ ഫാസിയ് കാൽവഴുതി കൊക്കയിലേക്ക് വീണു. കൽപ്പറ്റയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് യുവാവിനെ താഴ്‌ചയിൽ നിന്ന് മുകളിലെത്തിച്ചത്. ഉടൻ സമീപത്തെ ആശുപത്രിയിലും അവിടെ നിന്നും
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
Summary: A young man slipped and fell into the abyss at Thamarassery Pass