തുറയൂര്‍ സ്വദേശിയായ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


തുറയൂര്‍: ഇരിങ്ങത്ത് താഴെ പുണ്യശ്ശേരി  യുവാവിനെ വീട്ടില്‍  മരിച്ച നിലയില്‍ കണ്ടെത്തി.  താഴത്തെ പുണ്യശ്ശേരി  ശ്രീജിത്ത് (34) ആണ് മരിച്ചത്. പുണ്യശ്ശേരിയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാള്‍.

രണ്ടുദിവസമായി യുവാവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാല്‍ സഹോദരന്‍ വീട്ടില്‍ അന്വേഷിച്ച് വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് പൂര്‍ണ്ണമായും അടിച്ചിട്ട നിലയിലായിരുന്നു ഉളളത്. ദുര്‍ഗന്ധം വമിച്ചതിനാല്‍ അടച്ചിട്ട വാതിലുകള്‍ പൊളിച്ച് തുറന്നു നോക്കിയപ്പോഴാണ് മുറിയില്‍ ശ്രീജിത്തിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തോളം പഴക്കമുണ്ട് മൃതദേഹത്തിന്.

ഇന്ന് രാവിലെയോടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അച്ഛന്‍: ശ്രീധരന്‍.

അമ്മ: പരേതയായ നളിനി.

സഹോദരങ്ങള്‍: ശ്രീജേഷ്, ശ്രീശാന്ത്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം വെളളത്തോടത്തില്‍ ഉളള വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.