പയ്യോളി സ്വദേശിയായ യുവാവ് കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം ഒഴിഞ്ഞ കടമുറിയില്‍ മരിച്ച നിലയില്‍
പയ്യോളി: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം ഒഴിഞ്ഞ കടമുറിയില്‍ പയ്യോളി സ്വദേശിയായ യുവാവ് മരിച്ച നിലയില്‍. അയനിക്കാട് പുന്നോലക്കണ്ടി അര്‍ഷാദ് (24) ആണ് മരിച്ചത്. കൊപ്ര ബസാറിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്.
വിരലടയാള വിദഗ്ദരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. അര്‍ഷാദ് ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് നാട്ടുകാരില്‍ നിന്ന് മനസിലാക്കാനായതെന്ന് പൊലീസ് പറഞ്ഞു. ഈ സ്ഥലം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണിതെന്നും പൊലീസ് പറയുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: A young man from Payyoli was found dead in an empty shop near Kozhikode South Beach