ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു
പയ്യോളി: ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി മണ്ണംകുണ്ടില്‍ അഭിനവ് ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു.
വിദേശത്തായിരുന്ന ഇദ്ദേഹം ചികിത്സയ്ക്കായി നാട്ടില്‍ എത്തിയതായിരുന്നു. വടകരയിലെ ആശുപത്രിയില്‍ നിന്നും ചികിത്സയ്ക്കിടെ അണുബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം.
അച്ഛന്‍: ബാബു.
അമ്മ: അജിത.
ഭാര്യ: ശ്വേത.
സഹോദരങ്ങള്‍: ആകാശ്, അക്ഷയ്. മൃതദേഹം മെഡിക്കല്‍ കോളേജില്‍.