ഉദരരോഗം ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയില്‍; ചെറുകുടല്‍മാറ്റിവെയ്ക്കാനായി ഇനിയും വേണ്ടത് 50 ലക്ഷത്തോളം രൂപ, സുമനസ്സുകളുടെ സഹായം തേടി നമ്പ്രത്തുകര സ്വദേശിയായ യുവാവ്


കീഴരിയൂര്‍: ഗുരുതരമായി ഉദരരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നമ്പ്രത്ത്കര സ്വദേശിയായ യുവാവ് സുമനസ്സുകളുടെ ചികിത്സാ സാഹായം തേടുന്നു. കഴിഞ്ഞ കുറേ വര്‍ഷക്കാലമായി ഉദരരോഗം ബാധിച്ച് ചികിത്സയിലാണ് നമ്പ്രത്ത്കര-കുന്നോത്ത് മുക്ക് കിഴക്കേകുനി വിപിന്‍.

ചികിത്സയ്ക്കായി ഇതിനോടകം തന്നെ 20 ലക്ഷത്തോളം രൂപ കുടുംബം ചെലവഴിച്ചു കഴിഞ്ഞു. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പ്രശസ്തമായ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗം ഇപ്പോഴും മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ അമൃത സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിപിനെ
ഇപ്പോള്‍ ചെന്നൈയിലുള്ള MGM ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

ചെറുകുടല്‍ മാറ്റിവെക്കുക എന്നുള്ളതാണ് വിപിന്റെ ജീവന്‍ രക്ഷിക്കുവാനുള്ള ഏകമാര്‍ഗമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനായി ഏകദേശം 50 ലക്ഷത്തിനു മുകളില്‍ രൂപ ചെലവ് വരും എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
വര്‍ഷങ്ങളായി ചികിത്സയ്ക്ക് വേണ്ടി വലിയൊരു തുക ചെലവഴിച്ചതിനാല്‍ ഇനിയും തുക സ്വന്തമായി കണ്ടെത്തുക എന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രയാസമുള്ള കാര്യമാണ്. സുമനസ്സുകളുടെ സഹായമുണ്ടെങ്കിലേ ഇത്രയും വലിയ തുക സമാഹരിക്കുന്നതിന് സാധിക്കുകയുള്ളൂ.

വിപിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നമ്പ്രത്ത്കരയില്‍ വിപിന്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. വിപിനെ സഹായിക്കാനായി നമുക്കും സംഭാവന ചെയ്യാം. താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് വിവരങ്ങളിലേയ്ക്ക് സംഭാവന ചെയ്യാവുന്നതാണ്.

കേരള ഗ്രാമീണ്‍ബാങ്ക്
അരിക്കുളം ബ്രാഞ്ച്.
അക്കൗണ്ട് നമ്പര്‍: 40182101064704.
IFSC കോഡ് – KLGB0040182.
8220853174.