ഖത്തറിലെ ജോലി സ്ഥലത്തു നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങിയ ശേഷം വിവരമൊന്നുമില്ല; കോഴിക്കോട് സ്വദേശിയായ യുവാവ് കടലില്‍ മുങ്ങിമരിച്ച നിലയില്‍


Advertisement

കോഴിക്കോട്: ഖത്തറില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ യുവാവ് കടലില്‍ മുങ്ങിമരിച്ച നിലയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി പരിയങ്ങാട് തടയില്‍ അന്‍സിലാണ് മരിച്ചത്. 29 വയസായിരുന്നു.

Advertisement

അബൂഹമൂറിലെ സ്വകാര്യ സ്ഥാപനത്തിലാണ് അൻസൽ ജോലി ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് ജോലി സ്ഥലത്ത് നിന്നും താമസ്ഥലത്തേക്ക് പുറപ്പെട്ട അന്‍സിലിനെ കുറിച്ച്‌ പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്.

Advertisement

കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചതായാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച തന്നെ മൃതദേഹം മോര്‍ച്ചറിയില്‍ എത്തിയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നലെയാണ് സുഹൃത്തുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

Advertisement

Summary: A young man from Kozhikode Kuttikatur drowned in the sea and dead