പിക്കപ്പ് ലോറിയിടിച്ച് ചികിത്സയിലായിരുന്ന കാവുംന്തറ സ്വദേശിയായ യുവാവ് മരിച്ചു


പിക്കപ്പ് ലോറിയിടിച്ച്

കൊയിലാണ്ടി: പിക്കപ്പ്‌ലോറി ഇടിച്ച് ചികിത്സയിലായിരുന്ന കാവുംന്തറ സ്വദേശി മരിച്ചു. കാവുംന്തറ പറമ്പത്ത് ബബിലേഷ് (31) ആണ് മരിച്ചത്. ഡിസംബര്‍ 26 ന് ഉച്ചയ്ക്ക് കാവുംന്തറ പളളിയ്ക്ക് സമീപത്തുവച്ച്  നടന്നുപോകുമ്പോള്‍  പിക്കപ്പ് ലോറിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബബിലേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് മരണപ്പെട്ടത്.

അച്ഛന്‍: ബാബു.

അമ്മ: ചന്ദ്രിക.

സഹോദരന്‍: സജീഷ്.

മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും