ബാലുശ്ശേരി സ്വദേശിയായ യുവാവ് മനാമയില്‍ മരിച്ചു; മരണം അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെ


മനാമ: ബാലുശ്ശേരി സ്വദേശിയെ മനാമയില്‍ താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി എരമംഗലം സ്വദേശി സജീര്‍ തങ്കയത്തില്‍ (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്.

അഞ്ച് വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്യുകയായിരുന്ന സജീര്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഫ്രൂട്ട്‌സ് കച്ചവടം നടത്തുകയായിരുന്നു. അടുത്തമാസം നാട്ടില്‍ പോകാനിരിക്കെയാണ് മരണപ്പെട്ടിരിക്കുന്നത്. സഹോദരന്‍ ഷമീറും സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പഴക്കച്ചവടം നടത്തുകയാണ്.

പിതാവ്: ഇമ്പിച്ചി മമ്മദ്, മാതാവ്: സൈനബ, ഭാര്യ: ഫസീല. മകന്‍: ബാസില്‍.

Summary: A young man from Balushery died in Manama.