കഞ്ചാവുമായി അയനിക്കാട് സ്വദേശിയായ യുവാവ് പിടിയില്‍


പയ്യോളി: കഞ്ചാവുമായി അയനിക്കാട് സ്വദേശിയായ യുവാവ് പിടിയില്‍. അയനിക്കാട് ചൊറിയഞ്ചാല്‍ താരേമ്മല്‍ അബ്ദുള്‍ മാനാഫി് (28) നെയാണ്പയ്യോളി എസ്.ഐയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

അയനിക്കാട് 24 ആം മൈലില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പയ്യോളി പോലീസ് സ്‌റ്റേഷനില്‍ 2024 ല്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്.ഐ റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.