കബനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു


Advertisement

വയനാട്: കബനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പുൽപ്പള്ളി പെരിക്കല്ലൂർ കരിമ്പിൻകൊല്ലി ജിതിൻ ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

Advertisement

പെരിക്കല്ലൂർ പമ്പ് ഹൗസിന് സമീപത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
Advertisement

Description: A young man drowned while bathing in the Kabani River