നാദാപുരത്ത് വയറിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
നാദാപുരം: കക്കംവെള്ളിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്മങ്കോട് ശാദുലി റോഡിൽ മരക്കാട്ടേരി ജാഫർ (40) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1 മണിയോടെ കക്കംവെള്ളിയിൽ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലിക്കിടെയാണ് അപകടം.
ഉടൻ തന്നെ നാദപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉപ്പ: മരക്കാട്ടേരി മൂസ
ഉമ്മ: ഫാത്തിമ.
ഭാര്യ: അസ്മിദ
മകൻ: മുഹമ്മദ്
സഹോദരൻ: അൽഖമത്ത്
Description: A young man died of shock while working in Nadapuram