നന്മണ്ട 14ല്‍ ബൈക്കപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു


Advertisement

ബാലുശ്ശേരി: നന്മണ്ട 14 പി.സി എല്‍.പി സ്‌കൂളിന് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മേനപ്പാട്ട് സുബീഷാണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു.

Advertisement

ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് അഞ്ച് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Advertisement

അമ്മ: സുമതി. സഹോദരന്‍: സുധീഷ്.

Advertisement