കൊയിലാണ്ടിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മുത്താമ്പി കുന്നത്ത് വിദുന്‍ലാല്‍ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ട്രയിന്‍ തട്ടി മരിച്ചത്.

തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റമാര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകീട്ട് 5 മണിക്ക് മൃതദഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

അച്ഛന്‍: പരേതനായ സുരേന്ദ്രന്‍, സഹോദരി: അനുഷ.