വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍


Advertisement

വടകര: കാണാതായ യുവാവിനെ അറക്കിലാട് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷ് (44) എന്നയാളാണ് മരിച്ചത്. ഇന്നു രാവിലെ വടകര ന​ഗരസഭയിൽ ഉൾപ്പെടുന്ന അറക്കിലാട് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisement

കഴിഞ്ഞ ദിവസം മുതൽ ശ്രീജേഷിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയിൽ യുവാവിന്റെ ബൈക്ക് അറക്കിലാട്ടെ ഇടവഴിയില്‍ കാണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.

Advertisement

കാര്‍പെന്റര്‍ ജോലി ചെയ്യുന്ന ആളാണ് ശ്രീജേഷ്. മൃതദേഹം കണ്ടെത്തിയ വീട്ടിന്റെ പ്രവൃത്തിയും ഇദ്ദേഹം ചെയ്തുവരികയായിരുന്നു. വടകര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ത്തിനായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Advertisement

Summary: A young man died after setting himself on fire in Vadakara