കൊയിലാണ്ടിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് ഉച്ചയ്ക്ക്  രണ്ട് മണിയോടെയാണ് സംഭവം.

കൊയിലാണ്ടി ടൗണ്‍ മേല്‍പ്പാലത്തിന് സമീപത്ത് വെച്ചാണ് ട്രെയിന്‍തട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പഴയ മുത്താമ്പി ഗേറ്റിന് സമീപത്ത് നിന്ന് ജയകുമാറിനെ ട്രെയിന്‍തട്ടിയ നിലയില്‍ കണ്ടത്. വിവരം ലഭിച്ച ഉടന്‍ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.