വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു


Advertisement

വടകര: ഒന്തം ഓവർ ബ്രിഡ്ജിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. താഴെ അങ്ങാടി കബറും പുറം ചാത്തോത്ത് ഷക്കീർ ആണ് മരിച്ചത്. മുപ്പത്തി ഏഴ് വയസ്സായിരുന്നു.

Advertisement

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന തീവണ്ടി ഇടിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പിതാവ്: അബ്ദുറഹ്മാൻ, മാതാവ്: മറിയം. ഭാര്യ: റസിയ. മകൾ: റിയ മറിയം , സഹോദരങ്ങൾ: ഷംസു, ഷമീർ , സഫിയ, ഷാഹിദ.

Advertisement
Advertisement