അത്തോളിയില്‍ വീട്ടുവരാന്തയില്‍ നില്‍ക്കുകയായിരുന്ന യുവതിയ്ക്ക് മിന്നലേറ്റ് പരിക്ക്


അത്തോളി: അത്തോളിയില്‍ മിന്നലേറ്റ് യുവതിയ്ക്ക് പരിക്ക്. അത്തോളി കോളിയോട്ട് താഴത്തിന് സമീപം മങ്കരംകണ്ടി മീത്തല്‍ പ്രജികലക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന യുവതിക്ക് മിന്നലേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് യുവതി.

മിന്നലേറ്റുള്ള അപകടങ്ങള്‍ സംസ്ഥാനത്ത് കൂടിവരികയാണ്. കഴിഞ്ഞദിവസം കൊല്ലം പുനലൂരില്‍ തൊഴിലുറപ്പ് ജോലികള്‍ക്കിടെ രണ്ട് സ്ത്രീകള്‍ മിന്നലേറ്റ് മരിച്ചിരുന്നു.