പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍
കണ്ണൂര്‍: പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തളിപ്പറമ്പില്‍ യുവതി അറസ്റ്റില്‍. പോക്‌സോ കേസില്‍ പുളിമ്പറമ്പ് സ്വദേശി സ്നേഹ മെര്‍ലിനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നേരത്തെ അടിപിടി കേസിലും സ്നേഹ പ്രതിയായിരുന്നു
തളിപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. പിന്നാലെ വിവരം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.
തലശേരി സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്‌നേഹയെ അറസ്റ്റ് ചെയ്തത്. സ്‌നേഹ മെര്‍ലിനെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുമ്പ് ഒരു അടിപിടി കേസിലും ഇവര്‍ പ്രതിയായിട്ടുണ്ട്.