വളയം സ്വദേശിയായ യുവതി ദുബൈയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ


നാദാപുരം: വളയം സ്വദേശിയായ യുവതിയെ ദുബൈയില്‍ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വളയം കല്ലുനില വയലുങ്കര ടി.കെ ധന്യയാണ് മരിച്ചത്. അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് ധന്യയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ അക്ഷത ഷാജിക്കും ഒപ്പമായിരുന്നു ദുബൈയില്‍ താമസം. അച്ഛൻ അശോകൻ, അമ്മ രാധ, സഹോദരി സൗമ്യ. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തും. രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പില്‍ സംസ്കര ചടങ്ങുകൾ നടക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

Summary: A woman from Valayam committed suicide at her residence in Dubai