ഷിഗെല്ല ബാധിച്ച് വളയം സ്വദേശിയായ ആറുവയസ്സുകാരന്‍ ആശുപത്രിയില്‍


Advertisement

വളയം: ഷിഗെല്ല രോഗം ബാധിച്ച് വളയം സ്വദേശിയായ ആറുവയസ്സുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പനിയും വയറിളക്കവും അപസ്മാരവും ഉണ്ടായതിനെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Advertisement

സ്വാബ് ട്രൂനാറ്റ് ടെസ്റ്റില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisement

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഷിഗെല്ല എന്‍സഫലോപ്പതി രോഗത്തെത്തുടര്‍ന്ന് കുട്ടികളില്‍ അപസ്മാരം കണ്ടുവരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ രണ്ട് കുട്ടികള്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

Advertisement