ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലും ടര്‍ഫിലുമായി പരിശീലനം; ദ്വിദിന സെപ്റ്റ് കോച്ചസ്സ് ട്രെയിനിങ് പ്രോഗ്രാമിന് കൊയിലാണ്ടിയില്‍ തുടക്കമായി
കൊയിലാണ്ടി: ദ്വിദിന സെപ്റ്റ് കോച്ചസ്സ് ട്രെയിനിങ് പ്രോഗ്രാമിനിന് തുടക്കമായി.കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും, പൊയില്‍ക്കാവ് എലൈറ്റ് ഫുട്‌ബോള്‍ ടര്‍ഫിലുമാണ് പരിശീലന പരിപാടി നടക്കുന്നത്.
കേരളത്തിലെ വിവിധ സെന്ററുകളില്‍ നിന്ന് തിരഞ്ഞെടുത്ത പരിശീലകര്‍ പങ്കെടുക്കുന്ന ടെയ്‌നിങ്ങ് പ്രോഗ്രാമാണിത് . 2016 – 17 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കായി ആരംഭിക്കുന്ന പുതിയ ബാച്ചിലെ കോച്ചുമാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനാണ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് മുന്‍ ഫിഫ റഫറിയും, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ റഫറി നിര്‍വഹ സമിതി അംഗവും, സെപ്റ്റ് സെക്രട്ടറിയുമായ സി.സേതുമാധവന്‍ പറഞ്ഞു.
ചീഫ് കോച്ച് എം.സി.മനോജ് കുമാര്‍, മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരവും ഫുട്‌ബോള്‍ പരിശീലകനുമായ പി.അനില്‍കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. പി.കെ.കുഞ്ഞിക്കോയ, എ.എം.അഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു.