വടകര സ്വദേശിയായ രണ്ടരവയസുകാരന് വയനാട്ടിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു
കല്പറ്റ: വയനാട്ടിലെ തൊണ്ടര്‍നാട് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വടകര സ്വദേശിയായ രണ്ടര വയസ്സുകാരന് മുങ്ങി മരിച്ചു. വടകര ഗുരു മഹാസ് മലയില്‍വീട് ശരണ്‍ ദാസിന്റെ മകന് സിദ്ധവാണ് മരിച്ചത്. കോറോം വയനാട് വില്ലേജ് റിസോര്‍ട്ടിലാണ് അപകട നടന്നത്.
ശരണും കുടുംബവും മറ്റു ബന്ധുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്വിമ്മിങ് പൂളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കുട്ടി അബദ്ധവശാല്‍ പൂളില്‍ വീണതായാണ് പ്രാഥമിക വിവരം. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.