നാദാപുരത്ത് ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയ ഇരുപത്തിരണ്ടുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍


Advertisement

നാദാപുരം: നാദാപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement

വടകര ഓര്‍ക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്‍ഫാനുമായി ഒന്നരവര്‍ഷം മുമ്പാണ് ഫിദയുടെ വിവാഹം നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭര്‍തൃവീട്ടില്‍ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Advertisement
Advertisement

Summary: A twenty-two-year-old woman who had returned from her husband’s house in Nadapuram was hanged inside her house