പൂക്കാട് കാറിന് മുകളിൽ മരം വീണു; അപകടം എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ


കൊയിലാണ്ടി: എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറിന് മുകളിൽ മരം വീണു, യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി. കണ്ണൂർ സ്വദേശികളായ യാത്രക്കാർ എയർപോർട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിനു മുകളിലേക്ക് മരം വീഴുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ഇന്നോവ കാറിന്റെ മദ്ധ്യത്തിലാണ് മരം മുറിഞ്ഞു വീണത്. യാത്രക്കാർ പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു. ഇവരോടൊപ്പം വന്ന മറ്റൊരു കാറിൽ കയറി യാത്ര തുടർന്നു. ഇസ്രായേലിലേക്കുള്ള യാത്രയ്ക്കായി ആണ് ഇവർ എയർ പോർട്ടിലേക്ക് പോയത്.

വിവരമറിഞ്ഞ ഉടനെ തന്നെ അഗ്നിരക്ഷാ സേന അംഗങ്ങൾ സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുകയായിരുന്നു. ഇന്നലെ നാലു സ്ഥലങ്ങളിൽ മരം മുറിഞ്ഞു വീണതിനെ തുടർന്ന് തുടർച്ചയായി സേന അംഗങ്ങൾ രക്ഷ പ്രവർത്തനത്തിൽ ഏർപ്പിട്ടിരിക്കുകയായിരുന്നു. രാത്രി പതിനൊന്നര മുതൽ ഇന്ന് രാവിലെ എട്ടു മണി വരെ തുടർച്ചയായി പൂക്കാട്, തിരുവങ്ങൂർ- ഉള്ളിയേരി, പോയിൽകാവ് തുടങ്ങിയ സ്ഥലങ്ങളിൽ മരം മുറിച്ചു മാറ്റുന്ന പ്രവർത്തനത്തിലായിരുന്നു എന്ന് ഉദ്യോഗസ്ഥർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

സ്റ്റേഷൻ ഓഫീസർ ആനന്ദൻ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ പ്രദീപ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജനീഷ് കുമാർ, നിധിപ്രസാദ്‌ ഇ എം, അരുൺ,സജിത്ത്, ബിനീഷ് റഷീദ്, ഹോം ഗാർഡ്മാരായ ബാലൻ, രാജീവ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.