ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിന് ഉടമയായി കൊയിലാണ്ടി സ്വദേശിയായ മൂന്നുവയസുകാരന്‍


കൊയിലാണ്ടി: ഒരു വയസു മുതല്‍ അഞ്ച് വയസു വരെയുള്ള കുട്ടികള്‍ക്കായി ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നടത്തിയ നടത്തിയ മല്‍സരത്തില്‍ വിജയിയായി കൊയിലാണ്ടി സ്വദേശിയായ മൂന്നു വയസുകാരന്‍. കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ ജിയാന്‍ കൃഷ്ണയാണ് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡിന് ഉടമയായത്.

കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും കൊരയങ്ങാട് പനങ്ങാടന്‍ കണ്ടി (പാരിജാതം.) പി.കെ ജിതിന്‍ലാലിന്റയും, ഫാര്‍മസിസ്റ്റ് ട്യൂട്ടറായ രന്ന്യയുടെയും മകനാണ്. കേരളത്തിലെ 15 വാഹനങ്ങളെ തിരിച്ചറിയുക, 10 കാറുകളുടെ പാര്‍ട്‌സുസുകളുടെ പേര് പറയുക, ആറ് ഫുഡ് ഐറ്റം പറയുക, അടുക്കളയിലെ ഏഴ് വസ്തുക്കള്‍ പറയുക, 8 മെഡിസിന്‍ പേരുകള്‍, അഞ്ച് ഇന്ത്യന്‍ കറന്‍സിയുടെ പേര്, 50 പ്രമുഖ രാജ്യങ്ങളുടെ പേരും, പതാകയും, കേരളത്തിലെ അ ആനകളുടെ പേര്, രണ്ട് ഇംഗ്ലീഷ് കവിത, ഒരാഴ്ചയിലെ ഏഴ് ദിവസത്തെ പേരുകള്‍, സംഖ്യ പറയല്‍ തുടങ്ങിയവയായിരുന്നു മത്സരത്തിന്റെ ഭാഗമായുണ്ടായിരുന്നു. ഓണ്‍ലൈനായിരുന്നു മല്‍സരം.