സമ്മര്‍ സ്‌മൈല്‍സ്; പന്തലായനി ബിആര്‍സിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന അവധിക്കാല ക്യാമ്പ് ആരംഭിച്ചു
കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബിആര്‍സിയുടെ നേതൃത്വത്തില്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. സമ്മര്‍ സ്‌മൈല്‍സ് എന്ന പേരിലാണ് ക്യാമ്പ് സംഎഘടിപ്പിച്ചത്. പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുല്‍ ഹക്കീം ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പത്തു ദിനങ്ങളിലായി യുപി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ ക്യാമ്പും വിവിധ മേഖലകളിലെ വിദഗ്ധന്മാരുടെ നേതൃത്വത്തിലുള്ള ക്ലാസുകളും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിആര്‍സി ട്രെയിനര്‍ വികാസ്.കെ. എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിപിസി മധുസൂദനന്‍ എം സ്വാഗതം പറഞ്ഞു.
പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു കോതമംഗലം എല്‍.പി സ്‌കൂള്‍ എച്ച് .എം പ്രമോദ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്യാമ്പ് കോഡിനേറ്റര്‍ അനുഷ.യു. കെ.ക്യാമ്പിന്റെ വിശദാംശങ്ങള്‍ രക്ഷിതാക്കളുമായി പങ്കുവെച്ചു.