ദേശീയപാതയില്‍ അരങ്ങാടത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; അപകടത്തില്‍പ്പെട്ടത് ടെമ്പോ ട്രാവലറും രണ്ട് കാറുകളും ടാങ്കര്‍ ലോറിയും


കൊയിലാണ്ടി: ദേശീയപാതയില്‍ അരങ്ങാടത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ് സംഭവം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ വാഹനം മുന്നില്‍ പോകുന്ന പഞ്ച് കാറിന് ഇടിക്കുകയും ശേഷം ഈ കാര്‍ സെലേറിയോ കാറിന് ഇടിക്കുകയും പിന്നീട് ഈ കാര്‍ മുന്നിലുള്ള ടാങ്കര്‍ ലോറിക്ക് ഇടിച്ചു നില്‍ക്കുകയുമായിരുന്നു.

പരിക്കേറ്റ പരിക്കേറ്റവരെ നാട്ടുകാരും കൊയിലാണ്ടി ഫയർഫോഴ്സ് കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തുകയും ദേശീയപാതയില്‍ നിന്നും കാറുകള്‍ വശങ്ങളിലേക്ക് ഒതുക്കി മാറ്റുകയും ചെയ്തു. ശേഷം റോഡില്‍ ഒഴുകിയ ഓയില്‍ വെള്ളം ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തു.

കണ്ണൂര്‍ പെരളശ്ശേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഗ്രേഡ് എ.എസ്.ടി.ഒ എം.മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്.ബി, ഇര്‍ഷാദ്.ടി.കെ, നിധിപ്രസാദ്.ഇ.എം, സജിത്ത്.പി.കെ, ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.