മികവ് 2025; പഞ്ചായത്ത് തല പഠനോത്സവുമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്



പൂക്കാട്: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് തല പഠനോത്സവം സംഘടിപ്പിച്ചു. മികവ് 2025 എന്ന പേരില്‍ തിരുവങ്ങൂര്‍ യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു അധ്യക്ഷത വഹിച്ചു. മധുസൂദനന്‍ എം ബി.പി.സി പന്തലായനി മുഖ്യപ്രഭാഷണം നടത്തി.

വാര്‍ഡ് മെമ്പര്‍ സുധ തടവന്‍ കയ്യില്‍, ഷെറിന്‍ കെ.പി.ടി.എ വൈസ് പ്രസിഡണ്ട്, ശശി കോളോത്ത് എസ്.എസ്.ജി കണ്‍വീനര്‍, അഫീന എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍, ഷൈനിമ. കെ.എസ് സ്റ്റാഫ് സെക്രട്ടറി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.

ഹെഡ്മാസ്റ്റര്‍ എ.ആര്‍ ഷമീര്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ സി.കെ. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.