തിരുവമ്പാടിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവു നായക്ക് പേവിഷ ബാധ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വിദ്യാർഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വരുന്നതിനിടെയാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയെ നായ ആക്രമിച്ചത്. ആക്രമിച്ച നായെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. തുടർന്ന് നായുടെ മൃതദേഹം പൂക്കോട് ഗവ. വെറ്ററിനറി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
പേവിഷ ബാധ സ്ഥിരീകരിച്ച നായ് മറ്റു നായ്ക്കളുമായി സമ്പർക്കം പുലർത്താൻ സാധ്യതയേറെയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പുല്ലൂരാംപാറ പഞ്ചായത്ത് അധികൃതർ അറിയിച്ചു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു.
A street dog that attacked and injured a student in Thiruvambadi suffered from rabies