സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നൂറാംവാര്‍ഷികം; കാരയാട് തറമ്മല്‍ സുബുലസ്സല്ലാം മദ്രസ്സയില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു


Advertisement

കാരയാട്: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നൂറാംവാര്‍ഷിക ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേര്‍ന്നു. തറമ്മല്‍ സുബുലസ്സല്ലാം മദ്രസ്സയില്‍ വച്ച് ചേര്‍ന്ന അസംബ്ലി മഹല്ല് ഖത്തീബ് ഇ.കെ.അഹമ്മത് മൗലവി ഉദ്ഘാടനം ചെയ്തു.

Advertisement

സദര്‍ മുഅല്ലിം അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ തറമ്മല്‍ അബ്ദുസ്സലാം പതാക ഉയര്‍ത്തി. എം.എം. അബ്ദുല്‍ അസീസ് മൗലവി, മുഹമ്മദ് മുസ്ലിയാര്‍, സി.കെ. നൗഷാദ് മൗലവി എന്നിവര്‍ അസംബ്ലിയില്‍ സംസാരിച്ചു.

Advertisement
Advertisement