ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ 


Advertisement

റിയാദ്: ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍. സൗദിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാന്‍ 29 പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ പെരുന്നാള്‍ ആഘോഷിക്കുന്നത്. എന്നാല്‍ ഒമാനില്‍ തിങ്കളാഴ്ചയാണ് പെരുന്നാള്‍. മക്കയില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 6.30ന്.

Advertisement

അതേസമയം, ശവ്വാല്‍പ്പിറ കാണാത്തതിനാല്‍ ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍ എന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. റമദാന്‍ 30ഉം പൂര്‍ത്തീകരിച്ചാണ് ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്.

Advertisement

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്‌കാരത്തിന് വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈദുഗാഹുകള്‍ക്ക് നാട്ടില്‍നിന്നെത്തിയ പണ്ഡിതന്‍മാരാണ് പലയിടത്തും നേതൃത്വം നല്‍കുന്നത്.

Advertisement