കളിക്കുന്നതിനിടെ ആറുവയസുകാരിയുടെ തല ബാരിക്കേഡിൽ കുടുങ്ങി; രക്ഷകരായി വടകര ഫയർഫോഴ്സ്


Advertisement

വടകര: വടകര ഗവ.ഹോസ്പിറ്റൽ ഫാർമസിക്ക് മുൻപിലുള്ള ബാരിക്കേഡിൽ ആറുവയസുകാരിയുടെ തല കുടുങ്ങി. താഴെ അങ്ങാടി സ്വദേശിനിയായ കുട്ടിയുടെ തലയാണ് അബദ്ധത്തിൽ ബാരിക്കേഡിനുള്ളിൽ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

Advertisement

രക്ഷിതാവിനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങുമ്പോൾ കുട്ടി ബാരിക്കേഡിന് സമീപം കളിക്കുകയായിരുന്നു. ഇതിനിടെയാണ് അബദ്ധത്തിൽ ബാരിക്കേഡിനുള്ളിൽ തല കുടുങ്ങിയത്. ഉടനെ അവിടെ ഉണ്ടായിരുന്നവർ വടകര ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു.

Advertisement

സ്റ്റേഷൻ ഓഫിസർ പി ഒ വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാം​ഗങ്ങൾ ഹൈഡ്രോളിക് കട്ടർ & സ്പ്രഡർ എന്നിവയുടെ സഹായത്തോടെ ബാരിക്കേഡ് മുറിച്ച് മാറ്റി. കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അസി.സ്റ്റേഷൻ ഓഫിസർ പി വിജിത്ത് കുമാർ, സീനിയർ ഫയർ & റെസ്ക്യൂ ഓഫിസർ ദീപക് ആർ, ഫയർ& റെസ്ക്യൂ ഓഫിസർ( ഡ്രൈവർ) സന്തോഷ്, ബിനീഷ് , ഫയർ& റെസ്ക്യൂ ഓഫീസർ മാരായ മനോജ് കിഴക്കേക്കര, അഖിൽ,ജിബിൻ,ജയകൃഷ്ണൻ, അഹമ്മദ് അജ്മൽ, ഹോം ഗാർഡ്സ് രതീഷ്, സത്യൻ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

Advertisement