കടുത്ത പനിയെ തുടര്‍ന്ന് ഓര്‍ക്കാട്ടേരി സ്വദേശിയായ ആറുവയസുകാരന്‍ മരിച്ചു
ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരിയില്‍ ആറുവയസ്സുകാരന്‍ മരണപ്പെട്ടു. പായിക്കുണ്ടിൽ ജമീലയുടെയും ആരിഫിന്റെയും മകൻ മുഹമ്മദ് ഹൈദിന്‍ ആണ് മരണപ്പെട്ടത്.
കടുത്ത പനിയെതുടർന്ന് വടകര സി.എം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പാര്‍ക്കോ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓർക്കട്ടെറി എം.എം സ്കൂള്‍ വിദ്യാർത്ഥി ആണ് മരിച്ച മുഹമ്മദ് ഹൈദിന്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.