വടകരയില്‍ അധ്യാപകന് ആറംഗ സംഘത്തിന്റെ ക്രൂരമര്‍ദനം; വാരിയെല്ലിനും കണ്ണിനും ഗുരുതരപരിക്ക്
വടകര: ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്. വടകര പുതിയ ബസ് സ്റ്റാന്റിലെ ഓക്സ്ഫോഡ് കോളേജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി മുഹമ്മദിനെയാണ് ആക്രമിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. ആറംഘ സംഘം സ്ഥാപനത്തില്‍ കയറി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
വാരിയെല്ലുകൾക്കും കണ്ണിനും മറ്റും ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേ സമയം എന്തിന്റെ പേരിലാണ് ആക്രമണമെന്ന കാര്യത്തിൽ വ്യക്തതയില്ല.
മർദിച്ചവരിൽ ഒരാൾ ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികളിലൊരാളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. അക്രമണത്തിന് മുമ്പ് സംഘം അധ്യാപകന്റെ വീട്ടിലെത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Description: A six-member gang brutally beat up a teacher in Vadakara