വിടപറഞ്ഞത് നാടിന്റെ പ്രിയ നേതാവ്; സി.പി.എം തിക്കോടി മുന്‍ ലോക്കല്‍ സെക്രട്ടറി പി.കെ. ഭാസ്‌കരന്റെ വേര്‍പാടില്‍ അനുശോചനമര്‍പ്പിച്ച് പ്രവര്‍ത്തകര്‍
തിക്കോടി: അന്തരിച്ച സി.പി.എം മുതിര്‍ന്ന നേതാവ് പി.കെ ഭാസ്‌കരന്റെ വേര്‍പാടില്‍ മൗന ജാഥയും അനുശോചന യോഗവും ചേര്‍ന്നു. തിക്കോടി ടൗണില്‍ നടത്തിയ യോഗത്തില്‍ ബിജു കളത്തില്‍ അധ്യക്ഷത വഹിച്ചു. വിശ്വന്‍ ആര്‍. സ്വാഗതം പറഞ്ഞു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി, കെ. ജീവാനന്ദന്‍, എം.കെ പ്രേമന്‍, രാജീവന്‍ മടത്തില്‍, പി.പി കുഞ്ഞമ്മദ്, മുരളി കോയിക്കല്‍, ശശി എടവന കണ്ടി, ചന്ദ്രശേഖരന്‍ തിക്കോടി, രാജന്‍ കെ, വത്സരാജ് എ.ടി. ഷീബ, അനില്‍ കരുവാ ണ്ടി, കെ. സുകുമാരന്‍, വി.വി. ചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.കെ.വി. സുരേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.