മാലിന്യമുക്ത നഗരമാകാനൊരു ഒപ്പ്; മാലിന്യമുക്ത വാരം ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ സിഗ്നേച്ചര്‍ ക്യാമ്പയിന്‍
കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
2025 ജനുവരി 1 മുതല്‍ 7 വരെ യുള്ള മാലിന്യമുക്ത വാരം ക്യാമ്പയിന്റെ ഭാഗമായാണ് സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.
ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ക്യാമ്പയിന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കെ.പി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ടി.കെ സതീഷ് കുമാര്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ റിഷാദ് നന്ദിയും പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജമീഷ് മുഹമ്മദ്, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ സത്യന്‍, കൗണ്‍സിലര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, യാത്രക്കാര്‍, തൊഴിലാളികള്‍, തുടങ്ങി നിരവധി പേരാണ് സിഗ്‌നേച്ചര്‍ ക്യാമ്പയിനില്‍ പങ്കെടുത്തത്.