ദേശീയപാതയ്ക്കരികില്‍ കൊയിലാണ്ടിയിലെ കടയ്ക്ക് തീപ്പിടിച്ചു; വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത് തുണയായി


Advertisement

കൊയിലാണ്ടി: ദേശീയപാതയോട് ചേര്‍ന്ന് കൊയിലാണ്ടി ഹാര്‍ബര്‍ റോഡില്‍ കടയ്ക്ക് തീപ്പിടിച്ചു. പുലര്‍ച്ചെ 3.20ഓടെയായിരുന്നു സംഭവം. മത്സ്യബന്ധന ഉപകരണങ്ങളും പെയിന്റും വില്‍ക്കുന്ന ജുമാനാ സ്റ്റോറിനാണ് തീപ്പിടിച്ചത്.

Advertisement

ഇതുവഴി കടന്നുപോയ വഴിയാത്രക്കാരന്‍ തീപടരുന്നത് കണ്ടതോടെ കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഗ്രേഡ് എ.എസ്.ടി.ഒ മജീദിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റെത്തിയാണ് തീയണച്ചത്. സമീപത്തെ കടമുറികള്‍ക്കുള്ളിലേക്ക് പുക പടര്‍ന്ന നിലയിലായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement

അഗ്‌നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വന്‍ അഗ്‌നി ബാധയാണ് ഒഴിയായത്. ഫയര്‍ ഓഫീസര്‍മാരായ രജീഷ്.വി.പി, നിതിന്‍രാജ്, ഇര്‍ഷാദ്, ഷിജു, ഹേമന്ത്, ബിനീഷ് എന്നിവരും ഹോംഗാര്‍ഡുമാരായ ബാലന്‍, രാജീവ്, സുജിത്ത് എന്നിവരും തീ അണയ്ക്കുന്നതില്‍ എര്‍പ്പെട്ടു.

Advertisement