കോട്ടയത്ത് ഏഴുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു
കോട്ടയം: കോട്ടയത്ത് ഏഴുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. പൈക ഏഴാംമൈലില്‍ എലിക്കുളം ആളുറുമ്പ് വടക്കത്തുശ്ശേരില്‍ അരുണിന്റെയും ആര്യയുടെയും മകള്‍ ആത്മജ അരുണാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക ശേഷമാണ് സംഭവം. പൈക ഏഴാംമൈലില്‍ വീടിന് സമീപത്തുവെച്ച് പാമ്പുകടിയേല്‍ക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. ഉരുളികുന്നം എസ്.ഡി.എല്‍.പി.സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ആത്മജ.