ശ്വാസകോശാര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചെങ്ങോട്ടുകാവ് സ്വദേശി സുമനസുകളുടെ സഹായം തേടുന്നു


ചെങ്ങോട്ടുകാവ്: ശ്വാസകോശാര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കുന്ന ഇല്ലത്ത് മീത്തല്‍ രാജീവന്‍ സുമനസുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ആറ് മാസത്തോളമായി രമേശന്‍ ചികിത്സ നടത്തുകയാണ്. ഭാരിച്ച ചികിത്സാച്ചെലവ് കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകര്‍ത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജീവനുവേണ്ടി കുടുംബം സഹായ അഭ്യര്‍ത്ഥനയുമായി മുന്നോട്ടുവന്നിരിക്കുന്നത്.

രാജീവന്റെ ആദ്യഘട്ട ചികിത്സ പൂര്‍ത്തിയായി. തിരികെ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കില്‍ തുടര്‍ചികിത്സ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഏകദേശം 50 ലക്ഷം രൂപയെങ്കിലും ചെലവുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടിലെ എല്ലാ നല്ല കാര്യത്തിനും മുന്നിട്ടിറങ്ങാറുള്ള രാജീവന്റെ ഈ ദുരവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം കാണാന്‍ സുമനസ്സുകളുടെയും ജനപ്രതിനിധികളുടെയും വിപുലമായ ഒരു യോഗം വിളിച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ചെങ്ങോട്ടുകാവ് പ്രസിഡന്റ് ഷീബ മലയിലാണ് കമ്മിറ്റി ചെയര്‍മാന്‍. വി.വി. ഗംഗാധരന്‍ ട്രഷററും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത കാരോല്‍ കണ്‍വീനറുമാണ്.

ബാങ്ക് വിശദാംശങ്ങള്‍:

Kerala Gramin Bank
Rajeevan Chikitsa Sahaya Committee
AC No: 40235101093423
IFSC KLGB0040235.