പുതിയ ബസ് റൂട്ടുകള്‍ നിര്‍ദേശിക്കാം; കൊയിലാണ്ടിയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനകീയ സദസ്സ്


കൊയിലാണ്ടി: എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ ആഗസ്ത് 30 ന് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ കൊയിലാണ്ടി ആര്‍.ടി ഓഫീസ് പരിധിയില്‍ വരുന്ന യാത്രാക്ലേശം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് തദ്ദേശവാസികള്‍ക്ക് ബസ് റൂട്ട് അനുവദിക്കുന്നതിന് നിര്‍ദ്ദേശിക്കാവുന്നതാണ്.

ബസ് റൂട്ട് അനുവദിക്കാവുന്ന റോഡ് സൗകര്യം ഉണ്ടായിരിക്കണം. അപേക്ഷ ആഗസ്റ്റ് 23 നകം ഓഫീസില്‍ നേരിട്ടോ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയോ അറിയിക്കാവുന്നതാണ്. ഫോണ്‍ 9188961456.