‘കാടകം’; കോഴിക്കോട് റൂറല്‍ പോലീസ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിക്ഷന്‍ സിനിമയുടെ പ്രിവ്യൂ ഷോ നടന്നു


കോഴിക്കോട്: കോഴിക്കോട് റൂറല്‍ പോലീസ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിക്ഷന്‍ മൂവിയുടെ പ്രിവ്യൂ ഷോ നടന്നു. കാടകം എന്ന പേരില്‍ നിര്‍മ്മിച്ച സിനിമയുടെ പ്രിവ്യൂ ഷോ കോഴിക്കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് കോഴിക്കോട് റൂറല്‍ ജില്ലാ പോലിസ് മോധവി
നിധി രാജ് ഐ.പി.എസ് സ്വിച്ച് ഓണ്‍ ചെയ്തു.

അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലിസ് ശ്യാംലാല്‍, വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ്, സ്‌പെഷ്യല്‍ ബ്രാഞ്ച്
ഡി.വൈ.എസ്.പി സുരേഷ് ബാബു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ പ്രശാന്ത് ചില്ല, ക്യാമറമാന്‍ കിഷോര്‍ മധവന്‍, എന്നിവര്‍ ഉള്‍പ്പെടെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയ പ്രവര്‍ത്തകര്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു.