കാട്ടിലപ്പീടിക സ്വദേശിയുടെ വളർത്തു പൂച്ചയെ കാണാനില്ലെന്ന് പരാതി


കാട്ടിലപ്പീടിക: കാട്ടിലപ്പീടിക സ്വദേശിയുടെ വളർത്തു പൂച്ചയെ കാണ്മാനില്ലെന്ന് പരാതി. കാട്ടിലപ്പീടിക രാമകൃഷ്ണ റോഡിലെ കോയാസിൽ മുഹമ്മദ് ഇസ്മയിലിന്റെ വീട്ടിലെ പൂച്ചയെയാണ് നഷ്ടപ്പെട്ടത്. കറുപ്പും വെളുപ്പും കലർന്ന നിറമുള്ള വളർത്തു പൂച്ചയെയാണ് കാണാതായത്.

ഒരു വർഷത്തോളമായി പൂച്ച വീട്ടിലുണ്ട്. ജൂലെെ 15-ാം തിയ്യതി വെെകുന്നേരമാണ് പൂച്ചയെ കാണാതായതെന്ന് ഉടമസ്ഥൻ മുഹമ്മദ് ഇസ്മയിൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കാണാതായതിന് പിന്നാലെ സമീപ പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂച്ചയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ +91 82814 74460 നമ്പറിൽ ബന്ധപ്പെടുക.

Summary: a pet cat is missing from kattilapeedika